പ്രതിരോധരാഷ്ട്രീയവും ആധുനിക കലാപാരമ്പര്യങ്ങളിലെ വിനിമയവൈഭവങ്ങളും
തമ്മിലിണക്കി, അവരവരുടെ ദേശീയ കലാസാഹിത്യത്തിന്റെ പരമ്പരാഗത രൂപങ്ങളെ
ഭാവുകത്വപരമായി ഉയർത്തി, നീതിയോടു് ആഭിമുഖ്യം വളർത്തി, ഇങ്ങനെ ഒരു
പ്രതിസംസ്കാരത്തിന്റെ ജനകീയവും അഗാധവും സമകാലികവും ഭൗതികവുമായ ജാഗ്രത പാകി.
സൂക്ഷ്മവശ്യതകളും മൂന്നാം ലോക ആധുനികതയുടെ ആധാരങ്ങളായി. ദുഃസ്വപ്നാത്മകമായ
ഒരു സർറിയലിസ്റ്റു് കാലത്തിൽ നിന്നു് നെരൂദ വിമുക്തനാവുകയായിരുന്നു,
അനുതാപത്തിന്റെയും പ്രതിജ്ഞാബദ്ധതയുടെയും രാഷ്ട്രീയകവിതയിലേയ്ക്കു്. ജനങ്ങൾ
സഹിക്കുന്ന പീഡനത്തിന്റെയും നിസ്സഹായതയുടെയും പരുഷമായ ആഴങ്ങളുമായി
ആത്മൈക്യം നേടിക്കൊണ്ടായിരുന്നു അതു്.
—കെജിഎസ്, കാൻ്റോ ജനറലും നെരൂദയുടെ
ആരോഹണവും
Details ⦾ Download ⦾ Specimen ⦾ Design: Radhakrishnan VN and Aswathy
J (Encouragement prize)